| |
|
More News in this Section |
| |
|
| |
|
|
|

ഏഴാം അറിവ് ഹോളിവുഡിലേക്ക്!
ഹോളിവുഡ് സിനിമകള്‍ പലപ്പോഴും ഇന്ത്യന്‍ ചലച്ചിത്രകാരന്‍മാര്‍ക്ക് പ്രചോദനമാകാറുണ്ട്. മലയാളത്തിലെയും തമിഴിലെയും പല വമ്പന്‍ ചിത്രങ്ങളും ഹോളിവുഡ് സിനിമകളുടെ കോപ്പിയാണെന്നത് വസ്തുതയാണ്. ഏതു ഹോളിവുഡ് ചിത്രത്തില്‍ നിന്ന് അടിച്ചുമാറ്റാം എന്ന കാര്യത്തില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന സംവിധായകരും തിരക്കഥാകൃത്തുക്കളും പോലും മലയാളത്തിലും തമിഴിലുമുണ്ട്.
എ ആര്‍ മുരുഗദോസ് എന്ന തമിഴ് ഹിറ്റ്മേക്കര്‍ തന്‍റെ ‘ഗജിനി’ എന്ന ചിത്രം ‘മെമന്‍റോ’ എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്നാണ് രൂപപ്പെടുത്തിയത്. ‘ഷോര്‍ട്ട് ടേം മെമ്മറി ലോസ്’ എന്ന അസുഖം ബാധിച്ച നായകന്‍റെ വിക്രിയകളായിരുന്നു രണ്ടു ചിത്രങ്ങളും പറഞ്ഞത്. ഗജിനി വന്‍ ഹിറ്റായതോടെ മുരുഗദോസ് തമിഴകത്തും ഹിന്ദിയിലും ഏറ്റവും വിലപിടിപ്പുള്ള സംവിധായകനായി.
മുരുഗദോസിന്‍റെ പുതിയ ചിത്രമായ ‘ഏഴാം അറിവ്’ ദീപാവലിക്ക് പ്രദര്‍ശനത്തിനെത്തുകയാണ്. സൂര്യ നായകനാകുന്ന ഈ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈ ട്രേഡ് സെന്‍ററില്‍ നടന്നു. ‘ഇന്‍സെപ്ഷന്‍’ എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്നാണ് ഏഴാം അറിവ് മുരുഗദോസ് സൃഷ്ടിച്ചതെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ മുരുഗദോസ് പറയുന്നത് ശ്രദ്ധിക്കുക.
“ഞാന്‍ ഒരു ഹോളിവുഡ് ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടല്ല ഏഴാം അറിവ് രൂപപ്പെടുത്തിയിരിക്കുന്നത്. ഹോളിവുഡ് സംവിധായകര്‍ക്ക് വേണമെങ്കില്‍ ഏഴാം അറിവ് റീമേക്ക് ചെയ്യാവുന്നതാണ്.” - ആത്മവിശ്വാസത്തോടെ മുരുഗദോസ് പറയുന്നു.
ലോകത്ത് ഒരു ഭാഷയിലും ഏഴാം അറിവ് പോലൊരു ചിത്രം വന്നിട്ടില്ലെന്ന് മുരുഗദോസ് പറയുമ്പോള്‍ അത് വിശ്വസിക്കുകയേ തരമുള്ളൂ. “ഏഴാം അറിവ് സംവിധാനം ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്. ഇതൊരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ്. സിനിമ കാണുന്ന പ്രേക്ഷകരും ആവേശഭരിതരാകുമെന്നതില്‍ സംശയമില്ല” - മുരുഗദോസ് വ്യക്തമാക്കി.
എന്തായാലും ഹോളിവുഡ് സംവിധായകര്‍ മുരുഗദോസിന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കാം. ഏഴാം അറിവ് ഹോളിവുഡിലേക്ക് പോയാല്‍ അത് ഇന്ത്യന്‍ സിനിമയ്ക്കും അഭിമാനിക്കാവുന്ന കാര്യമല്ലേ?! |
|
|
|
|