HOME SUBSCRIPTION PHOTO GALLERY VIDEOS MUSIC DOWNLOADS SAVE THIS FONT IN THIS WAY --- C -> WINDOWS ->FONTS -> Save



Latest News
 
  More News in this Section
 
 
 


ഡാഡിം മമ്മിം ആരാ?


1998 സെപ്റ്റംബര്‍ നാലിന് റിലീസായ പഞ്ചാബി ഹൌസ് മലയാളത്തിലെ ചിരിച്ചിത്രങ്ങളുടെ രാജാവാണ്. ഊമയായി ദിലീപ് (ഉണ്ണി ) നടത്തിയ പ്രകടനങ്ങളും ഹരിശ്രീ അശോകന്‍ (രമണന്‍ ), കൊച്ചിന്‍ ഹനീഫ (ഗംഗാധരന്‍) ടീമിന്റെന കോമഡിയും സുരേഷ് പീറ്റേഴ്സിന്റെി ഗാനങ്ങളുമായിരുന്നു ആ സിനിമയുടെ ഹൈലൈറ്റ്. ഒരു പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിനു തിരി കൊളുത്തിയ ഈ ചിത്രത്തിലെ ഒരു രംഗം ഇതാ ...

വലയില്‍ കുടുങ്ങിയ ഉണ്ണി ആശുപത്രിയില്‍ .രമണന്‍ ഓടി വരുന്നു.കസേരയില്‍ ഇരിക്കുന്ന ഗന്ഗാധരനോട് :
രമണന്‍ :മൊതലാളീ ഒന്നെണീറ്റെ .
ഗംഗാധരന്‍ : എന്താടാ?(എണീക്കുന്നു.)
രമണന്‍ : (കസേരയിയില്‍ കാലിന്‍ മേല്‍ കാല്‍ കയറ്റി വച്ച് ഇരിക്കുന്നു.)ഓടിചെന്നീ മരുന്ന്നു മേടിച്ചോണ്ട് വാ ...
ഗംഗാധരന്‍ : ഇവിടൊള്ള മരുന്നൊക്കെ കൊടുത്താമതി അര സ്പൂണ്‍ വച്ച്.
രമണന്‍ :ഓക്സിജന്‍ തീര്ന്നു .ഓക്സിജന്‍ മേടിച്ചു കൊടുക്കണം.
ഗംഗാധരന്‍ : ഒരു കുറ്റി ഇപ്പോഴല്ലേ മേടിച്ചു കൊടുത്തത് അതിനു മുന്പ്േ കുടിച് തീര്ത്തി?ആ ജനലൊക്കെ തോരന്നിട് ഇവിടൊക്കെ കണ്ടമാനം ഓക്സിജന്‍ ഒണ്ടു വലിച് കെട്ടട്ടെ ആര്ത്തിെപ്പണ്ടാരം.(വീല്‍ ചെയറില്‍ വരുന്ന രോഗിയുടെ തൊഴി കിട്ടുന്നു.രോഗി ഉച്ചത്തില്‍ കരയുന്നു.).എന്നെ തോഴിച്ചിട്ടു നീ കരയുന്നോട തെണ്ടീ ...

സ്ട്രക്ച്ചറില്‍ ഒരു രോഗിയെ കൊണ്ട് വരുന്നത് കണ്ടു ഗംഗാധരന്‍ തൊഴി കിട്ടാതെ വാതിലിനോടു ചേര്ന്ന് നില്ക്കു ന്നു.സിസ്റ്റര്‍ അകത്തു നിന്ന് വാതില്‍ തുറക്കുന്മ്പോള്‍ പുള്ളിക്കാരന്‍ ദ കെടക്കണ് താഴെ .)(ഉണ്ണി കിടക്കുന്ന മുറിയില് )

സിസ്റ്റര്‍:എന്താടോ ഇത്?ഒന്ന് പതുക്കെ വന്നൂടെ?
ഗംഗാധരന്‍ :സ്ലോ മോഷനില്‍ വീഴാന്‍ എനിക്കറിയില്ല സിസ്റ്റര് .
രമണന്‍ :എന്ത് പറ്റി മൊതലാളീ..
ഗംഗാധരന്‍ :എന്തെങ്ങിലുമൊക്കെ പറ്റുന്ന ലക്ഷണമുണ്ട്.ഈ പണ്ടാരത്തിനെ കടലീന്നു കൊണ്ടന്ന മൊതല് കിട്ടുവല്ലേ..
രമണന്‍ :ഈ കിട്ടീതോന്നുവല്ല.ശരിക്കൊള്ളത് കിട്ടാന്‍ പോണേ ഒള്ളു.
ഗംഗാധരന്‍ :എന്ചാട?
രമണന്‍ :ഈ കെടക്കണതു ആരാന്നാണ് മൊതലാളീടെ വിചാരം?ലക്ഷപ്രഭുവാണ് ലക്ഷപ്രഭു.
ഗംഗാധരന്‍ :പിന്നേ ലക്ഷപ്രഭു കടലിലല്ലേ കെടക്കണേ.
. രമണന്‍ :കെടക്കും.ചെല ലക്ഷപ്രഭുക്കള് കടലിലും കെടക്കും.(ബഹളം കേട്ട് ദിലീപ് കണ്ണ് തുറക്കുന്നു.)
. അല്ലെങ്കില്‍ ഇതെന്താണെന്നു നോക്യേ..(പോകെറ്റില്‍ നിന്നും ഒരു കടലാസ് എടുക്കുന്നു.) ഇതെന്താണെന്നറിയാമോ?
ഗംഗാധരന്‍ :ഇത് കല്ലാസു .
രമണന്‍ :കല്ലാസല്ല .കള്ളാസു.അവന്റെ പോകെറ്റിന്നു കിട്ടീതാ.അവനു കിട്ടാനുള്ള തോകെടെ ലിഷ്ട്ടാണിത്.ലക്ഷങ്ങള്‍ വരും.ലക്ഷങ്ങള്.

(ഗംഗാധരന്‍ പേപ്പര്‍ വാങ്ങുന്നു.)

രമണന്‍ :ഇവന്റെ മൊഖം കണ്ടാലറിയില്ലേ ഇവന്‍ ചിക്കിലി ഒള്ള വീട്ടിലെ പയ്യനാണെന്ന് ഇവനെ രക്ഷപെടുത്തിയതിന്റെ പേരില്‍ ഒരഞ്ചു ലക്ഷം രൂപ നമുക്ക് വാങ്ങി എടുത്തൂടെ ?
ഗംഗാധരന്‍ :ആരടെ കയ്യീന്ന്?
രമണന്‍ :അവന്റെ ടാടീടെ കയ്യീന്ന്.
ഗംഗാധരന്‍ :തന്നില്ലെങ്കിലോ ?
രമണന്‍ :കടപ്പൊറം ഇളകും.കുത്തിപ്പിടിച്ചു വാങ്ങും.
ഗംഗാധരന്‍ :ടാടിയെ നിനക്കറിയ്യോ?
രമണന്‍ :അത് മമ്മിക്കറിയാലോ?
ഗംഗാധരന്‍ :മമ്മിയെ നിനക്കറിയാലെ?
രമണന്‍ :അതിവനറിയാലോ?
ഗംഗാധരന്‍ :.ഇവനാരെടാ?
രമണന്‍ :അതവര്ക്ക റിയാലോ?
ഗംഗാധരന്‍ :ആര്ക്ക്ാ?
രമണന്‍ :ടാടിക്കും മമ്മിക്കും.
ഗംഗാധരന്‍ :ടാടിം മമ്മിം ആരെടാ?എടാ ഇവനാരാന്നരിയാതെ അവരാരാന്നു ചോയ്ക്കാന്‍ പറ്റ്വോ?
രമണന്‍ :ഇവനാരാന്നറിയാന്‍ ഒരൈടിയ. ഇവന്റെ ഒരു ഫോട്ടോ എടുത്തിട്ടു ഇവനെ തന്നെ കാണിച്ചിട്ട് ഇതാരാന്നു ചോയിചാപ്പോരെ അപ്പൊ അവന്‍ പറയില്ലേ ? ?.

ഇതാണ് രമണന്‍.വാ തുറന്നാല്‍ മണ്ടത്തരമേ പറയു ഈ രമണനും ഗംഗാധരനും ഉണ്ണിയും ചേര്ന്നു ണ്ടാക്കുന്ന നര്മ്മല രംഗങ്ങള്‍ എത്രതവണ കണ്ടാലും മടുപ്പിക്കാത്തവയാണ്.1998ല്‍ സംഭവിച്ച മൂന്നാമത്തെ മെഗാഹിറ്റായിരുന്നു പഞ്ചാബി ഹൌസ്. 200 ദിവസത്തിലേറെ പ്രദര്ശികപ്പിച്ച സിനിമയ്ക്ക് പത്തുകോടിയിലേറെയാണ് ഗ്രോസ് കളക്ഷന്‍ ലഭിച്ചത്. ഇപ്പോള്‍ ഈ ചിത്രം രണ്ടാം ഭാഗത്തിനൊരുങ്ങുന്നു.എന്തായാലും പഞ്ചാബി ഹൌസിന്റെര രണ്ടാം ഭാഗം എത്തുമ്പോള്‍ പൊട്ടിച്ചിരികള്ക്കിടടയിലും, കൊച്ചിന്‍ ഹനീഫയുടെ അസാന്നിധ്യം പ്രേക്ഷകരെ വേദനിപ്പിക്കുക തന്നെ ചെയ്യും.
 
BloodHelpers.com :: Blood Donor Requests

About Us | Advertise with Us | Careers | Terms of Use | Privacy Policy | Feedback | Sitemap
Copyright © 2010 UGIT. All rights reserved.
This site is best viewed with Internet Explorer 6.0 minimum screen resolution of 1024x768